ഈ ആഴ്ചയിലെ കോമാളിത്തരങ്ങള്‍

ജനുവരി 8, 2007

1 സുകുമാര്‍ അഴിക്കോട് എന്ന പേരില്‍ കേരളത്തിലെ ജ്ഞാന പുനരുത്പാദനം ദിവസം തോറും എന്തെങ്കിലും കാലഹരണപ്പെട്ട മണ്ടത്തരങ്ങള്‍ പറഞ്ഞ് കുളമാക്കുന്ന ആള്‍ പതിവുപോലെ ശ്രീശാന്തിനെ പറ്റി മണ്ടത്തരങ്ങളുമായി വന്നിരിക്കുന്നു.

ശ്രീശാന്ത് പയ്യനാണെന്നും നന്നായി പെരുമാറാന്‍ പഠിക്കണം എന്നാണു ഈ കേരള മനസാക്ഷി പറയുന്നതു.  എന്നാല്‍ സച്ചിന്‍ ടെണ്ടുള്‍ക്കരെ പോലെ നന്നായി പെരുമാറിയാല്‍ ശ്രീശാന്തിനു നല്ല കളിക്കാരനാകാം എന്നും ഈ ക്രിക്കറ്റ് പണ്ഡിതന്‍ പറയുന്നു. ഇതിനുമുന്‍പ് സുകുമാരന്‍ ശ്രീശാന്തിനെ അരിച്ചു ചീത്ത പറയുകമായിരുന്നു. എന്നാല്‍ സൌത്ത് ആഫ്രിക്കയില്‍ ശ്രീ ഉജ്വല പ്രകടനം കാഴ്ച്ചവച്ച കാരണം സുകുമാരനു ‘സ്നേഹോപദേശച്ചീത്ത’ യെ പറയാന്‍ പറ്റുന്നുള്ളു.

ഇതാര്  നെവി‌ല്‍ കാര്‍ഡസ്സോ?  സുകുമാരന്‍ എത്ര ആധികാരികമായിട്ടണു ഒരോരോ മണ്ടത്തരങ്ങള്‍ കാച്ചി വിടുന്നതു.  മിഡ് ഓണിലെ ഫില്‍ഡര്‍ സുകുമാരന്റെ ശത്രുവായ ടി. പത്മാഭനാണെങ്കില്‍ അയാളാണു  സില്ലി മിഡ്‌ഓണ്‍ എന്ന് സുകുമാരന്‍ പറയും.

 ഇനി കാര്യങ്ങളിലേക്ക്:

  • ശ്രീശാന്തിനെ വെറുതെവിടുക.
  • ശ്രീശാന്തിനു ചെറുപ്പമല്ല; 6-7 കൊല്ലത്തിനകം വരുമാനം കുറഞ്ഞു തുടങ്ങും.
  •  സച്ചിന്‍ ടെണ്ടുള്‍ക്കര്‍ പരമമാന്യന്‍ തന്നെ. അയാളുടെ പുറകില്‍ പൂര്‍ണ്ണ മറാട്ട ശക്തിയുണ്ടു.  സച്ചിന്റെ കല്യാണത്തിന്റെ കാര്‍മ്മികന്‍ ബാല്‍ താക്കറെയായിരുന്നു.
  • പാവം ശ്രീശാന്ത് ജീവിക്കുന്ന സി ഫൂഡ് കേന്ദ്രമായ എറണാകുളത്ത്  വലിച്ചു താഴേയിടുവാന്‍ കിളവന്‍ ഞണ്ടുകള്‍ ധാരാളം ഉണ്ടു.   

Advertisements

Hello world!

ജനുവരി 8, 2007

Welcome to WordPress.com. This is your first post. Edit or delete it and start blogging!